മാൻസുകിച് ഇനി ഖത്തറിൽ ഫുട്ബോൾ കളിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസ് താരമായ മാൻസുകിച് ഇനി ഖത്തറിൽ കളിക്കാം. താരം ഖത്തർ ക്ലബായ അൽ ദുഹൈലിൽ കരാർ ഒപ്പുവെക്കാൻ വേണ്ടി ഖത്തറിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ‌. ഖത്തറിൽ ലീഗിൽ ഇപ്പോൾ ഒന്നാമത് ഉള്ള ക്ലബാണ് അൽ ദുഹൈൽ. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബുകൾ മാൻസുകിചിനായി രംഗത്ത് ഉണ്ടായിരുന്നു. പക്ഷെ ആ ട്രാൻസ്ഫറുകൾ ഒന്നും നടക്കാത്തതിനാൽ താരം ഏഷ്യയിലേക്ക് വരാൻ തീരിമാനിക്കുകയായിരുന്നു.

ഈ സീസണിൽ യുവന്റസിൽ യാതൊരു അവസരവുമില്ലാതിരുന്നതാണ് മാൻസുകിച് ക്ലബ് വിടാൻ കാരണം. ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ പോലും മാൻസുകിചിന് ഇത്തവണ അവസരം ലഭിച്ചിരുന്നില്ല. അവസാന നാലു സീസണുകളിലും യുവന്റസിനൊപ്പം ആയിരുന്നു മാൻസുകിച് കളിച്ചിരുന്നത്. നാലു ലീഗ് കിരീടങ്ങളും മാൻസുകിച് ഇറ്റലിയിൽ നേടി. ക്രൊയേഷ്യയെ കഴിഞ്ഞ ലോകകപ്പിൽ ഫൈനൽ വരെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് മാൻസുകിച്. മുമ്പ് ബയേൺ മ്യൂണിക്ക്, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകൾക്കായൊക്കെ മാൻസുകിച് കളിച്ചിട്ടുണ്ട്.