എ സി മിലാൻ രംഗത്ത്, ഹകീം സിയെച് ചെൽസി വിട്ടേക്കും

ചെൽസിയുടെ താരമായ ഹകീം സിയെചിനെ എസി മിലാൻ സ്വന്തമാക്കിയേക്കും. ഇത് സംബന്ധിച്ച് ചെൽസിയും എ സി മിലാനും ചർച്ചകൾ നടത്തുന്നുണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ചെൽസി മറ്റു ക്ലബുകൾക്കും സിയെചിനെ ഓഫർ ചെയ്തിട്ടുണ്ട്. മിലാനും ചെൽസിയും തമ്മിലുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ തുടരും.

2020-ൽ അയാക്സിൽ നിന്ന് ചെൽസിയിൽ എത്തിയ സിയെച് നലൽ പ്രകടനങ്ങൾ ക്ലബിനായി നടത്തിയിട്ടുണ്ട്. 29 കാരനായ സിയെച് ഈ സീസണിൽ പക്ഷെ 23 പ്രീമിയർ ലീഗ് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഇനിയും മൂന്ന് വർഷത്തെ കരാർ സിയെചിന് ചെൽസിയിൽ ഉണ്ട്.