മാഞ്ചസ്റ്റർ സിറ്റിയുടെ ഫ്രഞ്ച് വംശജനായ സ്പാനിഷ് പ്രതിരോധതാരം അയ്മെറിക് ലാപോർടെ ഇമി സൗദി അറേബ്യയിൽ. 29 കാരനായ താരത്തിന്റെ ട്രാൻസ്ഫർ അൽ നസർ പൂർത്തിയാക്കി. 30 മില്യൺ ട്രാൻസ്ഫർ ഫീ നൽകിയാണ് അൽ നസർ ലപോർടെ സൈൻ ചെയ്യുന്നത്. ഒപ്പം താരത്തിന് വർഷം 25 മില്യൺ യൂറോയോളം സാലറിയായി ലഭിക്കുകയും ചെയ്യും. 2026വരെയുള്ള കരാർ താരം ഒപ്പുവെക്കും.
2 വർഷത്തെ മാഞ്ചസ്റ്റർ സിറ്റി കരാർ അവശേഷിക്കെ ആണ് ലാപോർട്ടെ സൗദിയിലേക്ക് പോകുന്നത്. 2018 ൽ അത്ലറ്റികോ ബിൽബാവോയിൽ നിന്നു സിറ്റിയിൽ എത്തിയ ലാപോർട്ടെ സിറ്റിക്ക് ആയി 180 മത്സരങ്ങളിൽ ബൂട്ട് കെട്ടി. അവരുടെ ചാമ്പ്യൻസ് ലീഗ്, 5 പ്രീമിയർ ലീഗ്, 2 എഫ്.എ കപ്പ് കിരീട നേട്ടങ്ങളിൽ ഭാഗം ആയ ലാപോർട്ടെ 22 തവണ സ്പെയിനിന് ആയും കളിച്ചിട്ടുണ്ട്. അവരുടെ ഈ വർഷത്തെ നാഷൻസ് ലീഗ് നേടിയ ടീമിലും ലാപോർട്ടെ ഭാഗം ആയിരുന്നു.
അൽ നസർ ഒടാവിയയുടെ സൈനിംഗും അടുത്ത ദിവസം പൂർത്തിയാക്കും. മാനെ, ബ്രൊസോവിച്, സെകോ, ടെല്ലസ് എന്നിവരെയും അൽ നസർ ടീമിൽ എത്തിച്ചിട്ടുണ്ട്. ഇനിയും ട്രാൻസ്ഫറുകൾ ഈ വിംഡോയിൽ അൽ നസർ നടത്തും എന്നാണ് സൂചനകൾ.