ജനുവരി വിൻഡോയിലെ ഒരു സർപ്രൈസിംഗ് നീക്കം നടത്തിയിരിക്കുകയാണ് ബയേൺ മ്യൂണിക്ക്. അവർ മാഞ്ചസ്റ്റർ സിറ്റിയുടെ ജോവോ കാൻസെലോയെ ലോണിൽ സ്വന്തമാക്കും. ആറ് മാസത്തെ ലോണിന് ശേഷം 61.5 മില്യൺ പൗണ്ടിന് താരത്തെ വാങ്ങാനും ബയേൺ സമ്മതിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. പ്രതിരോധത്തിന്റെ ഇരുവശത്തും കളിക്കാൻ കഴിയുന്ന പോർച്ചുഗീസ് ഫുൾ ബാക്ക് അടുത്ത കാലത്തായി പെപ് ഗ്വാർഡിയോളയുടെ ആദ്യ ഇലവനുകളിൽ നിന്ന് അകന്നിരുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും കാൻസെലോ ആദ്യ ഇലവനിൽ ഇല്ലായിരുന്നു.
ബയേൺ വളരെക്കാലമായി കാൻസെലോയെ സ്വന്തമാക്കാൻ പിറകിൽ ഉണ്ട്. സിറ്റി കിരീടം നേടിയ കഴിഞ്ഞ സീസണിൽ 36 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരമാണ് കാൻസെലോ. അവസാന രണ്ട് സീസണിലെയും പിഎഫ്എ പ്രീമിയർ ലീഗ് ടീമിലും താരം ഉണ്ടായിരുന്നു. , നഥാൻ എകെ, ജോൺ സ്റ്റോൺസ്, കൈൽ വാക്കർ, റിക്കോ ലൂയിസ് എന്നിവരെല്ലാം ഉള്ളത് കൊണ്ട് കാൻസെലോ ക്ലബ് വിടുന്നതിക് സിറ്റിക്ക് വലിയ ആശങ്ക കാണില്ല.