റൈസിനെ കിട്ടിയില്ല, സെൽറ്റ വിഗോ താരത്തിന് പിന്നാലെ മാഞ്ചസ്റ്റർ സിറ്റി

Wasim Akram

വെസ്റ്റ് ഹാം ക്യാപ്റ്റൻ ഡക്ലൻ റൈസിന് ആയുള്ള നീക്കം അവസാനിപ്പിച്ചതിനു പിന്നാലെ മധ്യനിര ശക്തമാക്കാൻ സെൽറ്റ വിഗോയുടെ യുവസ്‌പാനിഷ് താരം ഗബ്രി വെയ്ഗക്ക് ആയി നീക്കം ആരംഭിച്ചു മാഞ്ചസ്റ്റർ സിറ്റി. വളരെ മികച്ച താരമായി കണക്കാപ്പെടുന്ന താരം ആണ് വെയ്ഗ.

മാഞ്ചസ്റ്റർ സിറ്റി

നേരത്തെ താരത്തിന് ആയി ലിവർപൂൾ, ചെൽസി ടീമുകളും ശ്രമം നടത്തിയിരുന്നു. 40 മില്യൺ യൂറോ ആണ് താരത്തിന്റെ റിലീസ് ക്ലൗസ്. 21 കാരമായ താരം കഴിഞ്ഞ സീസണിൽ ലാ ലീഗയിൽ 11 ഗോളുകൾ നാലു അസിസ്റ്റുകളും ആണ് നേടിയത്. താരത്തിന് ആയി സിറ്റി റിലീസ് ക്ലൗസ് പണം മുടക്കുമോ എന്നു കണ്ടറിയാം.