മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ വിൽസൺ ലോണിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ജെയിംസ് വിൽസൺ ഇനി സ്കോട്ടിഷ് ലീഗിൽ കളിക്കും. സ്കോട്ട്‌ലൻഡ് ക്ലബായ അബെർഡീനാണ് യുണൈറ്റഡിന്റെ യുവ താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. ഒരു വർഷത്തെ ലോണടിസ്ഥാനത്തിലാണ് താരം ക്ലബ് വിടുന്നത്. 2014ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറ്റം നടത്തിയ താരമാണ് വിൽസൺ. പക്ഷെ പിന്നീടങ്ങോട്ട് പരിക്ക് പലപ്പോഴും വിൽസണ് തിരിച്ചടി നൽകി.

വിൽസന്റെ നാലാം ലോൺ സ്പെൽ ആകും ഇത്. മുമ്പ് ഷെഫീൽഡ് യുണൈറ്റഡ്, ബ്രൈറ്റൺ, ഡെർബി കൗണ്ടി എന്നീ ക്ലബുകളിലും ലോണിൽ വിൽസൺ കളിച്ചിട്ടുണ്ട്. 22കാരനായ താരത്തിന് സ്കോട്ട്‌ലൻഡിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial