മിഡ്ഫീൽഡിൽ ആരെങ്കിലും വേണം, മാഞ്ചസ്റ്റർ യുണൈറ്റഡ് റാബിയോയുടെ പിറകെ

ഡിയോങ്ങിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ വിജയിക്കുന്നില്ല എന്ന് കാണുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ മധ്യനിരയിലേക്ക് മറ്റു താരങ്ങളെ അന്വേഷിക്കുകയാണ്. യുവന്റസിന്റെ മധ്യനിര താരം റാബിയോയുമായി ക്ലബ് ചർച്ചകൾ ആരഭിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുവന്റസ് വിടാൻ ഏറെ കാലമായി ശ്രമിക്കുന്ന താരമാണ് റാബിയോ.

ഇനി ഒരു വർഷത്തെ കരാർ മാത്രമെ റാബിയോക്ക് യുവന്റസിൽ ബാക്കിയുള്ളൂ. 2019 ജൂലൈയിൽ അലയൻസ് സ്റ്റേഡിയത്തിൽ എത്തിയ റാബിയോ യുവന്റസിനായി 100ൽ അധികം മത്സര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ കാലയളവിൽ താരം ആറ് ഗോളുകളും അഞ്ച് അസിസ്റ്റുകളും സംഭാവന ചെയ്തു. എങ്കിലും യുവന്റസ് ആരാധകരും മാനേജ്മെന്റും റാബിയോയുടെ പ്രകടനത്തിൽ തൃപ്തരല്ല. അതുകൊണ്ടാണ് താരത്തെ വിൽക്കാൻ യുവന്റസും ശ്രമിക്കുന്നത്.

Story Highlight: Man Utd United working on deal to sign Adrien Rabiot from Juventus.