അർജന്റീനയുടെ യുവ മുന്നേറ്റനിര താരത്തെ റിവർ പ്ലേറ്റിൽ നിന്നും സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി

Wasim Akram

അർജന്റീനയുടെ 22 കാരൻ മുന്നേറ്റനിര താരം ജൂലിയൻ അൽവാരസിനെ സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്മാർ ആയ മാഞ്ചസ്റ്റർ സിറ്റി. മാഞ്ചസ്റ്റർ സിറ്റി ഇതിഹാസമായ അർജന്റീന താരം സെർജിയോ അഗ്യൂറോയുടെ കളി ശൈലിയും ആയി വലിയ സാമ്യങ്ങൾ ഉള്ള അൽവാരസിനെ അർജന്റീനയുടെ ഭാവി സൂപ്പർ സ്റ്റാർ എന്നു ഇതിനകം പലരും വിളിക്കുന്ന താരമാണ്.

അർജന്റീനൻ വമ്പന്മാർ ആയ റിവർ പ്ലേറ്റിന് ആയി ഇതിനകം ലീഗിലും കപ്പിലും അടക്കം 95 മത്സരങ്ങളിൽ നിന്നു 35 ഗോളുകൾ നേടിയിട്ടുണ്ട് അൽവാരസ്. താരത്തിന്റെ ഭാവിയിൽ വലിയ പ്രതീക്ഷ ആണ് സിറ്റിക്ക് ഉള്ളത്. ഇതിനകം അർജന്റീന ദേശീയ ടീമിന് ആയി 6 മത്സരങ്ങൾ കളിച്ച താരം കൂടിയാണ് അൽവാരസ്. ടീമിൽ എത്തിയെങ്കിലും അടുത്ത ജൂലൈ വരെ അൽവാരസിനെ ലോണിൽ റിവർ പ്ലേറ്റിൽ തുടരാൻ സിറ്റി അനുവദിക്കും.