ജർമൻ താരം മഹ്മൂദ് ദാഹോദിനെ ടീമിൽ എത്തിച്ചതായി ബ്രൈറ്റണിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തി. താരം ജൂലൈ ആദ്യത്തോടെ ടീമിനിടൊപ്പം ചേരുമെന്ന് അറിയിച്ചു. ഈ മാസത്തോടെ ബെറൂസിയയുമായുള്ള കരാർ അവസാനിക്കുന്ന താരത്തെ ഫ്രീ ഏജന്റ് ആയാണ് ബ്രൈറ്റൺ ടീമിലേക്ക് എത്തിക്കുന്നത്. 27കാരന് നാല് വർഷത്തെ കരാർ ആണ് പ്രീമിയർ ലീഗ് ടീം നൽകിയിരിക്കുന്നത്.
ബ്രൈറ്റണിന്റെ ട്രാൻസ്ഫർ വിൻഡോയിലെ മൂന്നാമത്തെ സൈനിങ് ആണ് ജർമൻ താരം. 2017ൽ മോഞ്ചൻഗ്ലാഡ്ബാക്ക് വിട്ട് ബെറൂസിയയിൽ എത്തിയ താരത്തിന് എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. മാക് അലിസ്റ്റർ ടീം വിടുകയും മോയ്സസ് കൈസെഡോയുടെ കൂടുമാറ്റം ഉറപ്പാവുകയും ചെയ്ത ഘട്ടത്തിൽ പകരക്കാരെ മധ്യനിരയെ ശക്തിപ്പെടുത്താനാണ് ബ്രൈറ്റണിന്റെ നീക്കം. താരത്തെ ടീമിലേക്ക് എത്തിച്ചതിൽ താൻ സന്തോഷവാനാണെന്നും മുൻപ് സസുളോയിൽ പരിശീപ്പിച്ച സമയത്ത് തന്നെ ദാഹോദിനെ എത്തിക്കാൻ താൻ താല്പര്യപ്പെട്ടിരുന്നു എന്നും കോച്ച് ഡി സെർബി പ്രതികരിച്ചു. ടീമിന്റെ മികച്ച താരങ്ങളിൽ ഒരാളായി അദ്ദേഹം മാറുമെന്നും കോച്ച് ശുഭാപ്തി പ്രകടിപ്പിച്ചു. നേരത്തെ ജെയിംസ് മിൽനറിനെയും ഫ്രീ എജെന്റ് ആയി എത്തിക്കുവാൻ ബ്രൈറ്റണിന് സാധിച്ചിരുന്നു. ജാവോ പെഡ്രോ ആണ് ടീമിലേക്ക് എത്തിയ മറ്റൊരു താരം. ടീമിലേക്ക് കൂടുതൽ സൈനിങ്ങുകൾ വരും ദിവസങ്ങളിൽ ഉണ്ടാകും എന്നുറപ്പാണ്.
Download the Fanport app now!