ജെയിംസ് മാഡിസൺ ഉടൻ ടോട്ടനം താരമാവും, ചർച്ചകൾ അവസാനഘട്ടത്തിൽ

Wasim Akram

ലെസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് മധ്യനിര താരം ജെയിംസ് മാഡിസൺ ഉടൻ ടോട്ടനം ഹോട്‌സ്പർ താരമാവും. നേരത്തെ തന്നെ താരവും ആയി വ്യക്തിഗത ധാരണയിൽ എത്തിയ ടോട്ടനം നിലവിൽ ലെസ്റ്റർ സിറ്റിയും ആയി ഏതാണ്ട് ധാരണയിൽ എത്തി എന്നാണ് റിപ്പോർട്ട്.

ജെയിംസ് മാഡിസൺ

ടോട്ടനം ചെയർമാൻ ഡാനിയേൽ ലെവി നേരിട്ട് തന്നെയാണ് നിലവിൽ ചർച്ചകൾ നടത്തുന്നത്. ഏതാണ്ട് 40 മില്യൺ പൗണ്ടിനു ആവും താരം ടോട്ടനത്തിൽ എത്തുക എന്നാണ് റിപ്പോർട്ട്. ഈ സീസണിൽ തരം താഴ്ത്തൽ നേരിട്ട ലെസ്റ്റർ സിറ്റിക്ക് പല താരങ്ങളെയും ഇങ്ങനെ വിൽക്കാൻ നിർബന്ധിതരാവുകയാണ്.