ലാസിയോ താരം ലൂയിസ് ആൽബർട്ടോ ഖത്തർ ക്ലബായ അൽ ദുഹൈലിലേക്ക്

Newsroom

ലാസിയോ താരം ലൂയിസ് ആൽബർട്ടോ ഖത്തർ ക്ലബായയ അൽ ദുഹൈലിലിലേക്ക്‌. ലാസിയോ മിഡ്‌ഫീൽഡർ അൽ ദുഹൈലിലേക്കുള്ള 11 മില്യൺ യൂറോയുടെ ട്രാൻസ്ഫർ നീക്കത്തിന്റെ വക്കിലാണ് എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലൂയിസ് ആൽബർട്ടോ 24 06 09 12 36 49 519

2016 ൽ ലിവർപൂളിൽ നിന്ന് ലാസിയോയിൽ ചേർന്ന 31 കാരനായ സ്പാനിഷ് മിഡ്ഫീൽഡർ ക്ലബ് വിടുമെന്ന് അവസാന മാസങ്ങളിൽ സൂചന നൽകിയിരുന്നും 307 മത്സരങ്ങൾ താരം ലാസിയോയിൽ കളിച്ചിട്ടുണ്ട്. കോപ്പ ഇറ്റാലിയയും രണ്ട് സൂപ്പർകോപ്പ ഇറ്റാലിയൻ കിരീടങ്ങളും ക്ലബിനൊപ്പം നേടി.

ആൽബെർട്ടോയുടെ കൈമാറ്റത്തിനായി ലാസിയോ ആദ്യം 25 മില്യൺ യൂറോ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, അവർ അവസാനം 11 മില്യൺ യൂറോയും ബോണസായി 1 മില്യൺ യൂറോയും ഉള്ള ഡീലിന് തയ്യാറായി. ഈ ആഴ്ച തന്നെ താരം മെഡിക്കലിനായി ഖത്തറിലേക്ക് പോകും.