ലൂയിസ് നാനി വീണ്ടും തന്റെ ആദ്യ ക്ലബിൽ

- Advertisement -

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലൂയിസ് നാനി ഇറ്റാലിയൻ ലീഗ് വിട്ടു. കഴിഞ്ഞ സീസണിൽ സീരി എ ക്ലബായ ലാസിയോയിൽ എത്തിയ നാനി ഒരു സീസണിലെ ഇറ്റാലിയൻ ഫുട്ബോളിന് ശേഷം തിരിച്ച് തന്റെ ആദ്യ ക്ലബായ സ്പോർടിംഗിൽ തിരിച്ചെത്തി. പ്രതിസന്ധിയിലൂടെ പോകുന്ന സ്പോർടിംഗിനെ തിരിച്ച് കൊണ്ടുവരുക എന്ന വലിയ ചുമതലയേറ്റു കൊണ്ടാണ് സീനിയർ താരമായ നാനിയുടെ സ്പോർടിംഗിലേക്കുള്ള മടക്കം.

2000 മുതൽ 2007 വരെ സ്പോർടിംഗിനൊപ്പം ഉണ്ടായിരുന്ന താരമാണ് നാനി. അവിടെ നിന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ നാനി എത്തിയത്. 2014ൽ നാനി ലോണടിസ്ഥാനത്തിലും സ്പോർടിംഗിൽ കളിച്ചിരുന്നു. ഇത് നാനിയുടെ സ്പോർടിംഗിലേക്കുള്ള മൂന്നാം വരവാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് കാലഘട്ടത്തിൽ നാലു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും നാനി നേടിയിട്ടുണ്ട്. പോർച്ചുഗലിന്റെ അവസാന യൂറോ കപ്പ് വിജയത്തിലും നാനിക്ക് പ്രധാന പങ്കുണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement