ലൂകാസ് ഹെർണാണ്ടസ് പി.എസ്.ജിയിലേക്ക്, ബയേണും ആയുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

Wasim Akram

ബയേൺ മ്യൂണികിന്റെ ഫ്രഞ്ച് പ്രതിരോധതാരം ലൂകാസ് ഹെർണാണ്ടസ് ക്ലബ് വിടും. നേരത്തെ താരത്തെ വിൽക്കില്ല എന്ന നിലപാട് എടുത്ത ജർമ്മൻ ചാമ്പ്യന്മാർ നിലവിൽ താരത്തെ ഫ്രഞ്ച് ചാമ്പ്യന്മാർ ആയ പി.എസ്.ജിക്ക് വിൽക്കാനുള്ള ഒരുക്കത്തിൽ ആണ്.

ലൂകാസ് ഹെർണാണ്ടസ്

നിലവിൽ താരവും പാരീസും ആയി വ്യക്തിഗത കരാറിൽ ധാരണയിൽ എത്തിയിട്ടുണ്ട്. അതിനാൽ തന്നെ നിലവിൽ നടക്കുന്ന അവസാനഘട്ട ചർച്ചകൾക്ക് ശേഷം ഇരു ക്ലബുകൾക്കും സ്വീകാര്യമായ തുകക്ക് താരം പാരീസിലേക്ക് നീങ്ങും എന്നാണ് റിപ്പോർട്ട്.