ലൂക്ക സിദാൻ റയൽ മാഡ്രിഡ് വിട്ടു. ഒരു വർഷത്തെ ലോണിലാണ് ലൂക്ക സിദാൻ രണ്ടാം ഡിവിഷൻ ക്ലബ്ബായ റയൽ റേസിംഗ് സാന്റാണ്ടറിലേക്ക് ചുവട് മാറിയത്. റയൽ മാഡ്രിഡിൽ പ്ലേയിംഗ് ടൈം കുറഞ്ഞത് കാരണമാണ് ഗോൾ കീപ്പറായ ലൂക്ക മാഡ്രിഡ് വിട്ടത്. കഴിഞ്ഞ സീസണിൽ വെസ്കയ്ക്കെതിരായ(3-2) മത്സരത്തിൽ ലൂക്ക റയലിന്റെ വല കാത്തിരുന്നു.
കോർതോയും നവാസും ലുനിനുമുള്ള റയൽ നിരയിൽ അവസരങ്ങൾ കുറവായിരിക്കുമെന്നത് കൊണ്ടാണ് ക്ലബ്ബ് ലൂക്കയെ റേസിംഗ് സന്റാണ്ടറിലേക്ക് പറഞ്ഞയക്കുന്നത്. ലൂക്കയുടെ സഹോദരബായ എൻസോ സിദാൻ മാഡ്രിഡ് ക്ലബ്ബായ റയോ മഹദഹോണ്ടയുടെ താരമാണ്. റൗൾ ഡെ തോമസ്, തിയോ ഹെർണാണ്ടസ്, മാർക്കൊസ് ലോറെന്റെ, മാർട്ടിൻ ഓഡെഗാർദ് എന്നിവർക്ക് പിന്നാലെയാണ് ലൂക്കയും ക്ലബ്ബ് വിടുന്നത്.