ലൊറെൻസോ ഇൻസൈനെ ടൊറൊന്റോ എഫ് സിയിൽ, ഔദ്യോഗിക പ്രഖ്യാപനം എത്തി

Newsroom

Img 20220108 195039

ലോറെൻസോ ഇൻസൈനെ എം‌ എൽ‌ എസ് ക്ലബായ ടൊറന്റോയിൽ. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ടൊറന്റോ എഫ് സി നടത്തി. 30 കാരനായ ഇറ്റാലിയൻ ഫോർവേഡ് നാപോളിയുമായുള്ള കരാർ പുതുക്കില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു. ഇൻസൈനെ കനേഡിയൻ ക്ലബ്ബുമായി അഞ്ച് വർഷത്തെ കരാറിൽ ആണ് ഒപ്പിട്ടത്.

30കാരന് 3.5 മില്യന്റെ 4 വർഷത്തെ കരാർ നാപോളി വാഗ്ദാനം ചെയ്തിരുന്നു എങ്കിലും അത് അദ്ദേഹം നിരസിക്കുക ആയിരുന്നു. ടൊറെന്റോ 7.5 മില്യണോളം ആകും ഇൻസൈനിക്ക് വേതനം നൽകുക. 2006 മുതൽ ഇൻസിനെ നാപോളിക്ക് ഒപ്പം ഉണ്ട്.