മുൻ ലിവർപൂൾ താരം സ്റ്റുറിഡ്ജ് തുർക്കിയിൽ നിന്ന് പുറത്ത്

- Advertisement -

മുൻ ലിവർപൂൾ സ്ട്രൈക്കർ ഡാനിയൽ സ്റ്റുറിഡ്ജ് ഇനി തുർക്കിയിൽ ഇല്ല. തുർക്കിഷ് ക്ലബായ ട്രാബ്സോൻസ്പോർ സ്റ്റുറിഡ്ജിന്റെ കരാർ റദ്ദാക്കി. ഈ സീസൺ തുടക്കത്തിൽ 3 വർഷത്തെ കരാറിൽ ആയിരുന്നു സ്റ്റുറിഡ്ജ് തുർക്കിയിൽ എത്തിയത്. എന്നാൽ 8 മാസം കൊണ്ട് സ്റ്റുറിഡ്ജ് റിലീസ് ചെയ്യപ്പെട്ടിരിക്കുകയാണ്. തുടർച്ചയായ പരിക്കാണ് താരവും ക്ലബുമായുള്ള ബന്ധം വഷളാക്കിയത്. തുർക്കിയിൽ 16 മത്സരങ്ങൾ കളിച്ച സ്റ്റുറിഡ്ജിന് ഏഴു ഗോളുകൾ നേടാൻ ആയിരുന്നു.

കഴിഞ്ഞ സീസണിൽ ലിവർപൂളിലെ കരാർ അവസാനിച്ചതോടെയാണ് താരം ക്ലബ് വിട്ട് തുർക്കിയിൽ എത്തിയത്. 30കാരനായ സ്ട്രൈക്കർ ഇപ്പോൾ ഫ്രീ ഏജന്റാണ്. ലിവർപൂളിനായി 160 മത്സരങ്ങൾ കളിച്ചിട്ടുള്ള സ്റ്റുറിഡ്ജ് 67 ഗോളുകൾ നേടിയിട്ടുണ്ട്. 2013ൽ ചെൽസിയിൽ നിന്നായിരുന്നു സ്റ്റുറിഡ്ജ് ലിവർപൂളിൽ എത്തിയത്. സ്ഥിരം പരിക്ക് അലട്ടിയത് സ്റ്റുറിഡ്ജിന്റെ കരിയറിനെ എപ്പോഴും ശല്യപ്പെടുത്തിയിരുന്നു.

Advertisement