ലിവർപൂൾ U-23 കോച്ച് ഇനി ബ്ലാക്ക് പൂളിനെ പരിശീലിപ്പിക്കും

- Advertisement -

ലിവർപൂൾ അണ്ടർ 23 ടീം പരിശീലകനായ നീൽ ക്രിച്ലി ക്ലബ് വിട്ടു. ഇനി ലീഗ് വൺ ക്ലബായ ബ്ലാക്ക് പൂളിനെ ആകും നീൽ പരിശീലിപ്പിക്കുക. ബ്ലാക്ക് പൂളിന്റെ പരിശീലകനായി ക്രിച്ലി ചുമതലയേറ്റു. 2013 മുതൽ ലിവർപൂൾ യൂത്ത് ടീമുകൾക്ക് ഒപ്പം നീൽ ഉണ്ട്. ലിവർപൂളിന്റെ അണ്ടർ 18, അണ്ടർ 20 ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഈ സീസണിൽ ക്ലോപ്പിന്റെ അഭാവത്തിൽ എഫ് എ കപ്പ് മത്സരത്തിലും ലീഗ് കപ്പിലും ഒരോ തവണ നീൽ ലിവർപൂൾ സീനിയർ ടീമിനെ പരിശീലിപ്പിച്ചിരുന്നു.

2023 വരെയുള്ള കരാറാണ് ബ്ലാക് പൂളിൽ ക്രിച്ലി ഒപ്പുവെച്ചത്. ലിവർപൂളിലെ തന്റെ കാലഘട്ടം മനോഹരമായിരുന്നു എന്നും ഇനി അടുത്ത ചുവടിനുള്ള സമയമായി എന്നും ക്രിച്ലി കരാർ ഒപ്പുവെച്ച് ശേഷം പറഞ്ഞു. ലിവർപൂൾ ഔദ്യോഗിക കുറിപ്പിലൂടെ ക്രിച്ലിക്ക് ആശംസകൾ നേർന്നു. പുതിയ അണ്ടർ 23 കോച്ച് ആരായിരിക്കും എന്ന് ഉടൻ അറിയിക്കും എന്നും ക്ലബ് വ്യക്തമാക്കി.

Advertisement