ക്രൊയേഷ്യൻ ലോകകപ്പ് ഹീറോ ഡൊമിനിക് ലിവകോവിച്ച് തുർക്കിയിലേക്ക്

Wasim Akram

Picsart 23 07 15 19 44 29 528
Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ ലോകകപ്പിൽ ബ്രസീലിനെയും ജപ്പാനെയും പെനാൽട്ടി ഷൂട്ട് ഔട്ടിൽ കീഴടക്കിയ ക്രൊയേഷ്യൻ ടീമിന്റെ ഹീറോ ആയി മാറിയ ഗോൾ കീപ്പർ ഡൊമിനിക് ലിവകോവിച്ച് തുർക്കിയിലേക്ക്. 28 കാരനായ ഡൈനമോ സാഗ്രെബ് താരത്തെ തുർക്കി വമ്പന്മാർ ആയ ഫെനർബാചെ ആണ് താരത്തെ സ്വന്തമാക്കുന്നത്.

ലിവകോവിച്ച്

ഏതാണ്ട് 8 മില്യൺ യൂറോക്ക് ആണ് ക്രൊയേഷ്യൻ ഗോൾ കീപ്പറെ തുർക്കി ക്ലബ് സ്വന്തമാക്കാൻ ഒരുങ്ങുന്നത്. നേരത്തെ തന്നെ തുർക്കി ക്ലബും ആയി ലിവകോവിച്ച് വ്യക്തിഗത ധാരണയിൽ എത്തിയിരുന്നു. നിലവിൽ ക്ലബുകൾ തമ്മിലുള്ള ചർച്ച അവസാന ഘട്ടത്തിൽ ആണ്. താരം നാളെ തന്നെ തുർക്കിയിലേക്ക് പോവും എന്നാണ് റിപ്പോർട്ട്.