മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഏഥൻ ലയർഡ് ബൗണ്മതിലേക്ക് പോകും

Newsroom

122565429 Cdf 201121 Swansea V Blackpool 74

മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറെ പ്രതീക്ഷയോടെ കാണുന്ന റൈറ്റ് ബാക്ക് ഏഥൻ ലയർഡ് ഈ സീസണിൽ ബാക്കി സമയവും ലോണിൽ പോകും. 20കാരനായ താരത്തെ വെൽഷ് ക്ലബായ സ്വാൻസിയിലെ ലോണിൽ നിന്ന് യുണൈറ്റഡ് തിരികെ വിളിച്ചു. താരം ഇനി ബൗണ്മതിൽ ആകും കളിക്കുക. സീസൺ അവസാനം വരെയുള്ള ലോൺ കരാറിൽ താരം ബോർണ്മെതിലേക്ക് പോകും.

കഴിഞ്ഞ സീസണിൽ എം കെ ഡോൺസിൽ താരം ലോണിൽ കളിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ ടീമുകളിലെ ഏറ്റവും മികച്ച ഫുൾബാക്കായാണ് ഏഥൻ അറിയപ്പെടുന്നത്‌. ലോണിൽ കഴിവ് തെളിയിച്ച് യുണൈറ്റഡിന്റെ സീനിയർ സ്ക്വാഡിലേക്ക് എത്താൻ ആകും ലയർഡ് ശ്രമിക്കുക. യുണൈറ്റഡിനായി ലീഗ് കപ്പിലും യൂറൊപ്പയിലും ഒക്കെ ലയാർഡ് ഇതിനകം കളിച്ചിട്ടുണ്ട്.