മാഞ്ചസ്റ്റർ യുണൈറ്റഡ് ഒട്ടും പ്രതീക്ഷിക്കാത്ത ആ ട്രാൻസ്ഫർ ഔദ്യോഗികമായി. സ്റ്റോക്ക് സിറ്റിയുടെ 35കാരനായ ഗോൾ കീപ്പർ ലീ ഗ്രാന്റിനെയാണ് മാഞ്ചസ്റ്റർ ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. ഡി ഹിയക്കും റൊമേരോയ്ക്കും പിറകിൽ മൂന്നാം ഗോൾകീപ്പറായാണ് ഗ്രാന്റ് കളിക്കുക. യുവ ഗോൾ കീപ്പർ ജോൽ പെരേരയെ ലോണിൽ അയക്കാനും സാം ജോൺസ്റ്റോൺ ക്ലബു വിടുന്നതുമാണ് ഗ്രാന്റിനെ ടീമിക് എത്തിക്കാൻ കാർണം.
സ്റ്റോക്ക് സിറ്റിയിൽ ബട്ലാന്റിന് പിറകിൽ രണ്ടാം കീപ്പറായിരുന്നു ലീ ഗ്രാന്റ്. 2016-17 സീസണിൽ ബറ്റ്ലാന്റിന്റെ അഭാവത്തിൽ ലീ ഗ്രാന്റ് നടത്തിയ പ്രകടനങ്ങൾ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അന്ന് ലീ ഗ്രാന്റിന്റെ പ്രകടനമായിരുന്നു സ്റ്റോക്കിനെ റിലഗേറ്റ് ചെയ്യാതെ ലീഗിൽ നിർത്തിയത്. ഈ കഴിഞ്ഞ സീസണിൽ ഗ്രാന്റിന് അധികം അവസരങ്ങൾ ലീഗിൽ ലഭിച്ചിരുന്നില്ല.
ഇതൊരു സ്വപനമാണെന്ന് കരാർ ഒപ്പിട്ട ശേഷം ലീ ഗ്രാന്റ് പറഞ്ഞു. തന്റെ പരിചയസമ്പത്ത് ഉലയോഗിച്ച് മാഞ്ചസ്റ്ററിന് ആവശ്യമുള്ളപ്പോൾ സഹായത്തിന് താൻ ഉണ്ടാകുമെന്നും ലീ ഗാന്റ് പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial