ഇന്ററിനും ലാസിയോക്കും നഷ്ടം, മരാഷ് കുംബുള റോമയിൽ

- Advertisement -

അൽബാനിയൻ യുവതാരം മരാഷ് കുംബുള റോമയിൽ എത്തി. ഇന്റർ മിലാനും ലാസിയോയും അവസാന അഞ്ചു മാസങ്ങളായി ചർച്ചകൾ നടത്തി എങ്കിലും അവസാനം താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞത് റോമയ്ക്ക് ആണ്. ഹെല്ലാസ് വെറോണയുടെ താരമായിരുന്ന കുംബുള 5 വർഷത്തെ കരാർ റോമയുമായി ഒപ്പുവെക്കും. 20കാരനായ താരത്തിന്റെ പ്രകടനങ്ങൾ യൂറോപ്പിലെ വലിയ ക്ലബുകളുടെ വരെ ശ്രദ്ധ നേടിയിരുന്നു.

കുംബുള 2017 മുതൽ വെറോണയ്ക്ക് ഒപ്പം ഉണ്ട്. അൽബേനിയ ദേശീയ ടീമിലും പ്രധാനിയാണ് ഈ ഡിഫൻഡർ. അൽബാനിയക്ക് വേണ്ടി കഴിഞ്ഞ വർഷമായിരുന്നു കുമ്പുള അരങ്ങേറ്റം കുറിച്ചത്. ഫോൻസകയുടെ കീഴിൽ സ്ഥിരമായി റോമയിൽ അവസരം കിട്ടും എന്ന ഉറപ്പാണ് താരം റോമയിൽ കരാർ ഒപ്പുവെക്കാൻ കാരണം. ട്രാൻസ്ഫർ വിൻഡോ അവസാനിക്കും മുമ്പ് സ്മാളിങിനെ കൂടെ സ്വന്തമാക്കി ഡിഫൻസ് അതിശക്തമാക്കാൻ റോമ ശ്രമിക്കുന്നുണ്ട്

Advertisement