നാലു ഗോളുകളുമായി ബെൻസീമ, പ്രീസീസൺ മത്സരത്തിൽ റയലിന് വൻ വിജയം

- Advertisement -

പുതിയ സീസണായി ഒരുങ്ങുന്ന റയൽ മാഡ്രിഡിന് പ്രീസീസൺ മത്സരത്തിൽ മികച്ച വിജയം. ഇന്ന് ഗെറ്റഫെയെ നേരിട്ട റയൽ മാഡ്രിഡ് എതിരില്ലാത്ത ആറു ഗോളുകളുടെ വിജയമാണ് റയൽ സ്വന്തമാക്കിയത്. പ്രീസീസണിലെ റയൽ മാഡ്രിഡിന്റെ ആദ്യ മത്സരമായിരുന്നു ഇത്. റയൽ മാഡ്രിഡിന്റെ ട്രെയിനിങ് സെന്ററിൽ ആയിരുന്നു മത്സരം നടന്നത്. റയലിന്റെ പ്രമുഖ താരങ്ങൾ എല്ലാം കളത്തിൽ ഇറങ്ങിയിരുന്നു.

റയൽ മാഡ്രിഡിന് വേണ്ടി ഫ്രഞ്ച് സ്ട്രൈക്കർ ബെൻസീമ നാലു ഗോളുകൾ ആണ് അടിച്ചത്. ക്യാപ്റ്റൻ റാമോസിം അറിബാസും ആണ് റയൽ മാഡ്രിഡിന്റെ ഇന്നത്തെ മറ്റു സ്കോറേഴ്സ്. ഇനിയും രണ്ട് സൗഹൃദ മത്സരങ്ങൾ കൂടെ ലീഗിലെ ആദ്യ മത്സരത്തിന് മുമ്പ് കളിക്കാൻ ആണ് റയലിന്റെ പദ്ധതി. ലാലിഗ ആരംഭിച്ചു എങ്കിലും ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ച ടീമുകൾക്ക് രണ്ടാഴ്ച അധികം വിശ്രമം നൽകാൻ ലാലിഗ തീരുമാനിച്ചിരുന്നു.

Advertisement