ഇരട്ട സൈനിംഗുമായി വീണ്ടും ലാസിയോ. ഇത്തവണ രണ്ടു യുവതാരങ്ങളെയാണ് ഇറ്റാലിയൻ ടീം ടീമിൽ എത്തിച്ചത് . ആന്ദ്രേ ആൻഡേഴ്സൺ, സീസർ കസിവിക് എന്നിവരെയാണ് ലാസിയോ സ്വന്തമാക്കിയത്.
ആന്ദ്രേ ആൻഡേഴ്സൺ സാന്റോസിൽ നിന്നുമാണ് ഇറ്റലിയിലേക്കെത്തുന്നത്. ലാസിയോയുടെ സീരി ബിയിൽ കളിക്കുന്ന സിസ്റ്റർ ക്ലബായ സലർന്നിടാനായിൽ ലോണിൽ ഈ ക്രിയേറ്റിവ് മിഡ്ഫീൽഡർ കളിക്കും. മാഴ്സെയിലിന്റെ ഫ്രഞ്ച് വണ്ടർ കിഡ് ആയ സീസർ കസിവിക് യൂറോപ്പിലെ വമ്പന്മാരെ പിന്തള്ളിയാണ് ലാസിയോ സ്വന്തമാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial