ലസാരി ഇനി ലാസിയോയിൽ

- Advertisement -

സ്പാലിന്റെ വിങ്ങ് ബാക്കായ മാനുവൽ ലസാരിയെ സീരി എ ക്ലബായ ലാസിയോ സ്വന്തമാക്കി. താരം ലാസിയോയുമായി അഞ്ചു വർഷത്തെ കരാറിൽ ഒപ്പുവെച്ചു. 10 മില്യണും ഒപ്പം അലസാണ്ട്രോ മുർഗിയയുമാണ് ലസാരിക്ക് പകരമായി ലാസിയോ നൽകിയത്. ലാസിയോയുടെ ഈ സമ്മറിലെ മൂന്നാമത്തെ സൈനിംഗാണ് ഇത്. നേരത്തെ ബോബി അഡക്ന്യെയും ഡെനിസ് വാവ്രൊയേയും ലാസിയോ സൈൻ ചെയ്തിരുന്നു.

25കാരനായ ലസാരി സ്പാലിന്റെ മിഡ്ഫീൽഡ അവസാന മൂന്നു സീസണുകളിലായി ഗംഭീര പ്രകടനം തന്നെ നടത്തിയിരുന്നു. സീരി സിയിൽ ഉണ്ടായിരുന്ന സ്പാൾ രണ്ട് സീസൺ കൊണ്ട് സീരി എയിൽ എത്തിയതിൽ പ്രധാന പങ്ക് ലസാരിക്കായിരുന്നു. ഇപ്പോൾ ഇറ്റലിയുടെ ദേശീയ ടീമംഗം കൂടിയാണ് ലസാരി.

പകരം സ്പാലിലേക്ക് പോകുന്ന മുർഗിയ കഴിഞ്ഞ സീസണിൽ ലോണടിസ്ഥാനത്തിൽ സ്പാലിൽ കളിച്ചിരുന്നു.

Advertisement