അയാക്‌സ് താരം ഹക്കിം സിയെച് ഇനി പ്രീമിയർ ലീഗിൽ. താരം ഈ സീസൺ അവസാനത്തോടെ ചെൽസിയിലേക്ക് മാറുമെന്ന് അയാക്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്നലെ തന്നെ ഇരു ടീമുകളും ധാരണയിൽ എത്തിയിരുന്നു. ജൂലൈ 1 നാണ് താരം ചെൽസിക്ക് ഒപ്പം ചേരുക. 33 മില്യൺ പൗണ്ടോളം നൽകിയാണ് ചെൽസി താരത്തെ ലണ്ടനിൽ എത്തിക്കുന്നത്.
We have some Hakim Ziyech news… 👀
— Chelsea FC (@ChelseaFC) February 13, 2020
ഫ്രാങ്ക് ലംപാർഡ് ചെൽസി പരിശീലകൻ ആയ ശേഷം ചെൽസി പൂർത്തിയാകുന്ന ആദ്യ സൈനിങ് ആണ് തരത്തിന്റേത്. 26 വയസുകാരനായ താരം മൊറോക്കോ ദേശീയ ടീം അംഗമാണ്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ കളിച്ച അയാക്‌സ് ടീമിന്റെ പ്രധാന കളിക്കാരിൽ ഒരാളായിരുന്നു സിയെച്. മധ്യനിര താരമായ സിയെച് ഗോളുകളും അസിസ്റ്റുകളും നേടുന്നതിൽ മുൻപിൽ നിൽക്കുന്ന താരമാണ്. 2016 മുതൽ അയാക്‌സ് താരമാണ്. 2015 മുതൽ മൊറോക്കോ ദേശീയ ടീം അംഗവുമാണ്.