ഗോകുലം എഫ് സിയുടെ ഡിഫൻഡറും നോർത്ത് ഈസ്റ്റിൽ

- Advertisement -

ഗോകുലം എഫ് സിയുടെ ഡിഫൻഡർ പ്രൊവറ്റ് ലക്രയും നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ ചേർന്നു. ഫുൾബാക്കായി കഴിഞ്ഞ സീസണിൽ ഗോകുലത്തിനായി മികച്ച പ്രകടനമായിരുന്നു ലക്ര കാഴ്ചവെച്ചത്. 20കാരനായ താരം ഗോകുലത്തിൽ ലെഫ്റ്റ് ബാക്കായായിരുന്നു കൂടുതൽ കളിച്ചത്. 15 മത്സരങ്ങളിൽ ഗോകുലത്തിനായി കഴിഞ്ഞ സീസണിൽ കളിച്ചിരുന്നു.

ഐ എസ് എല്ലിൽ ലക്രയുടെ ആദ്യ ടീമാകും നോർത്ത് ഈസ്റ്റ് യുണൈറ്റഡ്‌. കൊൽക്കത്തൻ ക്ലബായ പതചക്രയ്ക്ക് വേണ്ടിയായിരുന്നു ഇതിനു മുമ്പ് ലക്ര കളിച്ചിരുന്നത്. ഗോകുലത്തിൽ നിന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ എത്തുന്ന രണ്ടാം താരമാണ് ലക്ര. നേരത്തെ ഗോകുലത്തിന്റെ ഫോർവേഡായ കിവിയെയും നോർത്ത് ഈസ്റ്റ് സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement