കുലുസവേസ്കി അടുത്ത സീസണിലും ലോണിൽ തന്നെ

Newsroom

20220525 165032

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സ്പർസ് ടീമിലേക്ക് എത്തിച്ച യുവന്റസിന്റെ യുവ അറ്റാക്കിംഗ് താരം കുളുസവേസ്കി സ്പർസിൽ അടുത്ത സീസണിലും ലോണിൽ തന്നെയാകും തുടരുക. കുളുസവേസ്കിയെ ഒരു സീസണിൽ കൂടെ ലോണിൽ കളിപ്പിക്കാൻ ആണ് സ്പർസും യുവന്റസും തമ്മിൽ ധാരണ എന്ന് ഫബ്രിസിയോ പറഞ്ഞു. അടുത്ത സീസണിൽ 20 കളികൾ കളിക്കുകയും സ്പർസ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുകയും ചെയ്താ സ്പർസിന് താരത്തെ 35 മില്യണ് സ്വന്തമാക്കാം. അല്ലായെങ്കിൽ ബൈ ഓപ്ഷൻ ക്ലോസ് വെച്ചാകും സ്പർസ് താരത്തെ സ്വന്തമാക്കുക.

സ്വീഡിഷ് താരം കുലുസവേസ്കി നേരത്തെ യുവന്റസിനായി ഗംഭീര പ്രകടനം നടത്തിയിരുന്നു. എന്നാൽ അലെഗ്രിക്ക് കീഴിൽ തിളങ്ങാൻ ആവാത്തതിനാൽ ക്ലബ് വിടുക ആയിരുന്നു. അലെഗ്രിയുടെ ഫോർമേഷനിൽ കുലുസവെസ്കിക്ക് അധികം അവസരവും ലഭിച്ചില്ല. കോണ്ടെയുടെ കീഴിൽ പുതുജീവൻ കിട്ടിയ കുലുസവേസ്കിയും സ്പർസിൽ തുടരാൻ ആണ് ആഗ്രഹിക്കുന്നത്.