രാജസ്ഥാന്‍ റോയൽസ് ക്യാമ്പിൽ നിന്ന് വിട പറഞ്ഞ് ഡാരിൽ മിച്ചൽ

Sports Correspondent

Darylmitchell

ഇംഗ്ലണ്ടിനെതിരെയുള്ള ന്യൂസിലാണ്ടിന്റെ ടെസ്റ്റ് പരമ്പരയ്ക്കായി ടീമിനൊപ്പം ചേരുവാനായി രാജസ്ഥാന്‍ റോയൽസ് ക്യാമ്പിൽ നിന്ന് വിട പറഞ്ഞ് ഡാരിൽ മിച്ചൽ. താരത്തിന് ഏതാനും മത്സരങ്ങളിൽ മാത്രമാണ് രാജസ്ഥാന്‍ പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചത്. അതിൽ കാര്യമായ സംഭാവന പുറത്തെടുക്കുവാനും അദ്ദേഹത്തിന് സാധിച്ചില്ല.

ആദ്യ ക്വാളിഫയറിൽ പരാജയപ്പെട്ട രാജസ്ഥാന് ഇനി മേയ് 27ന് അഹമ്മദാബാദിലാണ് അടുത്ത മത്സരം. ഇന്ന് നടക്കുന്ന എലിമിനേറ്ററിലെ വിജയികളുമായാണ് ടീമിന്റെ മത്സരം.

ജൂൺ 2 മുതൽ ജൂൺ 23 വരെയാണ് ഇംഗ്ലണ്ടും ന്യൂസിലാണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര.