റയലിന്റെ ജപ്പാനീസ് മെസ്സി ഇനി റയൽ മല്ലോർക്കയി

- Advertisement -

റയൽ മാഡ്രിഡ് താരം ടാകെഫുസ കുബോ ഇനി ലോണിൽ റയൽ മല്ലോർക്കയിൽ കളിക്കും. നിലവിൽ റയൽ റിസർവ് ടീക്കിനെ ഭാഗമായ കുബോ ജപ്പാനീസ് മെസ്സി എന്ന് അറിയപ്പെടുന്ന താരമാണ്. പുതുതായി സ്പാനിഷ് ലീഗിലേക്ക് സ്ഥാന കയറ്റം കിട്ടി എത്തിയ ടീമാണ് റയൽ മല്ലോർക്ക.

ല ലീഗെയിൽ അനുഭവസമ്പത്ത് ഉണ്ടാകുക എന്ന ലക്ഷ്യം വച്ചാണ് 18 വയസുകാരനായ താരത്തെ റയൽ ലോണിൽ അയക്കുന്നത്. പ്രീ സീസണിൽ മികച്ച പ്രകടനം നടത്തിയെങ്കിലും നോൺ യൂറോപ്പ്യൻ കളിക്കാരെ എണ്ണത്തിൽ നിയന്ത്രണം ഉള്ളതിനാൽ താരത്തെ സീനിയർ ടീമിൽ ഉൾപ്പെടുത്തുക എന്നത് സിദാന് അസാധ്യമായ കാര്യമായിരുന്നു. നിലവിൽ വിനിഷ്യസ്, റോഡ്രിഗോ, എഡർ മിലിറ്റാവോ എന്നിവർ റയൽ ടീമിന്റെ ഭാഗമാണ്. ഈ സാഹചര്യത്തിലാണ് താരത്തിന് ലോൺ നൽകുന്നത്.

Advertisement