കൊവാചിച് ഇനി ചെൽസിക്ക് സ്വന്തം, സ്ഥിരം കരാറിൽ ഒപ്പിട്ടു

na

റയൽ മാഡ്രിസ് മിഡ്ഫീൽഡർ മറ്റെയോ കൊവാചിച് ചെൽസിയിൽ ചേർന്നു. 50 മില്യൺ യൂറോയുടെ കരാറിലാണ് റയൽ മാഡ്രിഡ് താരത്തെ ചെൽസിക്ക് നൽകിയത്. 2018-2019 സീസൺ ലോണിൽ താരം ചെൽസിക്ക് വേണ്ടി കളിച്ചിരുന്നു. ഈ കാലയളവിൽ താരം മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ്താരത്തെ വാങ്ങാൻ ചെൽസി തീരുമാനം എടുത്തത്.

ക്രോയേഷ്യൻ ദേശീയ താരമായ കൊവാചിച് 5 വർഷത്തെ കരാറാണ് ലണ്ടൻ ക്ലബ്ബ്മായി ഒപ്പിട്ടത്. 25 വയസുകാരനായ താരം മധ്യനിരയിൽ ഊർജസ്വലമായ പ്രകടനങ്ങൾക്ക് ഏറെ പ്രശസ്തനാണ്. കഴിഞ്ഞ സീസണിൽ ചെൽസിക്ക് വേണ്ടി 51 മത്സരങ്ങളാണ് താരം കളിച്ചത്. ഇതിൽ 36 മത്സരങ്ങളും തുടക്കം മുതൽ തന്നെ കളിച്ചു. ബാകുവിൽ ചെൽസി യൂറോപ്പ ലീഗ് കിരീടം ചൂടിയ ഫൈനലിൽ താരത്തിന്റെ പ്രകടനം ഏറെ മികച്ചതായിരുന്നു.

റയൽ മാഡ്രിടിനെ കൂടാതെ ഇന്റർ മിലാൻ, ഡിനാമോ സാഗ്രബ് ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.