കോലോ മുവാനിക്ക് ആയി വലിയ ബിഡ് സമർപ്പിക്കാൻ പി എസ് ജി

Newsroom

ഫുട്ബോൾ ട്രാൻസ്ഫർ വിപണിയിലെ ഏറെ ഡിമാൻഡുള്ള ഫ്രഞ്ച് സ്‌ട്രൈക്കർ റാൻഡൽ കോലോ മുവാനിയെ സ്വന്തമാക്കാനായി പി എസ് ജി രംഗത്ത്. നീണ്ട കാലമായി ഫ്രാങ്ക്ഫർടുമായി പി എസ് ജി ചർച്ചകൾ നടത്തുന്നുണ്ടായിരുന്നു എങ്കിലും ഒരു ബിഡ് സമർപ്പിക്കാൻ അവർ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ അവർ ബിഡ് സമർപ്പിക്കാൻ പോവുകയാണ്. 80 മില്യണോളം ആകും ബിഡ് എന്നാണ് സൂചന.

മുവാനി 23 04 30 00 51 05 606

എഫ്‌സി ബയേൺ മ്യൂണിക്കും നേരത്തെ താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു എന്നാൽ താരത്തിനായി 60-70 മില്യൺ യൂറോയുടെ ബിഡ് ഒന്നും സ്വീകരിക്കാൻ ഫ്രാങ്ക്ഫർട് തയ്യാറാകില്ല എന്ന് വ്യക്തമായതോടെ ബയേൺ ചർച്ചകളിൽ നിന്ന് പിന്മാറി. 100 മില്യൺ ആണ് ഫ്രാങ്ക്ഫർട് പ്രതീക്ഷിക്കുന്നത്.

മുവാനിയെ ഒരു വർഷത്തേക്ക് കൂടി നിലനിർത്താനും യൂറോ 2024 ന് ശേഷം അവനെ വിൽക്കാനും
ആണ് ഫ്രാങ്ക്ഫർട് ആലോചിക്കുന്നത്. ലിഗ് 1 ലെ നാന്റസ് വിട്ടായിരുന്നു താരം കഴിഞ്ഞ സീസൺ തുടക്കത്തിൽ ഫ്രാങ്ക്ഫർടിൽ എത്തിയത്. ലോകകപ്പിൽ ഫ്രാൻസിനായി നല്ല പ്രകടനം നടത്താനും താരത്തിനായിരുന്നു.