അടുത്ത സീസണിന്റെ അവസാനം വരെ ഉള്ള ഒരു കരാറിൽ ബോസ്നിയൻ ഡിഫൻഡർ സീഡ് കൊളാസിനാചിനെ ഫ്രഞ്ച് ക്ലബ് മാഴ്സെ സൈൻ ചെയ്തു. താരത്തിന് ആഴ്സണലിൽ ഉണ്ടായിരുന്ന കരാർ സംയുക്തമായി റദ്ദാക്കിയതോടെ താരം ഫ്രീ ഏജന്റായിരുന്നു. അവസാന നാലര വർഷമായി താരം ആഴ്സണലിനൊപ്പം ആയിരുന്നു. എന്നാൽ ആഴ്സണലിൽ വലിയ പ്രകടനങ്ങൾ നടത്താൻ താരത്തിനായിരുന്നില്ല. കഴിഞ്ഞ സീസണിൽ താരം ലോണിൽ ജർമ്മൻ ക്ലബായ ഷാൽക്കെയിലും കളിച്ചിരുന്നു.