ആഴ്സണൽ താരം കൊലാസിനാച് വീണ്ടും ഷാൾക്കെയിൽ

Newsroom

ആഴ്സണൽ ഡിഫൻഡർ കൊലാസിനാച് ക്ലബ് വിട്ടു. ലോൺ അടിസ്ഥാനത്തിൽ ഷാൾക്കെയിലേക്കാണ് കൊലാസിനാച് പോയിരിക്കുന്നത്. ആറു മാസത്തെ ലോൺ ആണ് എങ്കിലും താരത്തെ ഷാൾക്കെ അതിനു ശേഷം സ്ഥിര കരാറിൽ വാങ്ങാൻ ആണ് സാധ്യത്. 2017ൽ ഷാൾക്കെയിൽ നിന്ന് തന്നെ ആയിരുന്നു കൊലാസിനാച് ആഴ്സണലിലേക്ക് വന്നത്.

ഈ സീസണിൽ ആകെ ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ മാത്രമെ കൊലാസിനാച് കളിച്ചിരുന്നുള്ളൂ. ലീഗ് കപ്പിലും യൂറോപ്പയിലും മാത്രമേ താരത്തെ അർട്ടേറ്റ പരിഗണിച്ചിരുന്നുള്ളൂ. അവസാന മൂന്ന് വർഷത്തിനിടയിൽ 113 മത്സരങ്ങൾ ആഴ്സണലിനായി കളിക്കാൻ അദ്ദേഹത്തിനായിരുന്നു.