സീരി എ ക്ലബായ എഎസ് റോമയിൽ നിന്ന് നെതർലാൻഡ്‌സ് ഇന്റർനാഷണൽ ജസ്റ്റിൻ ക്ലുയിവേർട്ടിനെ AFC ബോൺമൗത്ത് സ്വന്തമാക്കി. 9.5 മില്യൺ ആണ് ട്രാൻസ്ഫർ തുക. അഞ്ച് വർഷത്തെ ദീർഘകാല കരാറിൽ താരം ഒപ്പുവെച്ചു.
നെതർലൻഡ്‌സ്, ഇറ്റലി, ജർമ്മനി, ഫ്രാൻസ്, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ മുൻനിര ഡിവിഷനുകളിൽ കളിച്ചിട്ടുള്ള 24-കാരന് ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് പരിചയസമ്പത്തുമുണ്ട്. ചാമ്പ്യൻസ് ലീഗിൽ സ്‌കോർ ചെയ്യുന്ന റോമയുടെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് ക്ലൂയിവർട്ടിന്റെ പേരിലാണ്.
കഴിഞ്ഞ സീസണിൽ ലാ ലിഗയിൽ വലൻസിയയ്‌ക്കൊപ്പം ലോൺ സ്‌പെല്ലിൽ 29 മത്സരങ്ങളിൽ നിന്ന് താരം എട്ട് ഗോളുകൾ നേടുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തു.
ആംസ്റ്റർഡാമിൽ ജനിച്ച ക്ലുയിവെർട്ട് അയാക്സ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. റോമയിലേക്ക് മാറുന്നതിന് മുമ്പ് അയാക്സിനായി 44 ഗെയിമുകളിൽ നിന്ന് 12 ഗോളുകളും ഒമ്പത് അസിസ്റ്റുകളും രജിസ്റ്റർ ചെയ്തു.