ഡച്ച് ഇന്റർനാഷണൽ താരം ഡേവി ക്ലാസൺ ഇനി ഇന്റർ മിലാനിൽ. അയാക്സിനൊപ്പം അവസാന മൂന്ന് വർഷം ചിലവഴിച്ച താരത്തെ ഫ്രീ ട്രാൻസ്ഫറിൽ ആണ് ഇന്റർ മിലാൻ സൈൻ ചെയ്തത്. 2025വരെയുള്ള കരാർ താരം ഒപ്പുവെച്ചു. 30കാരൻ ഇത് രണ്ടാം തവണയാണ് അയാക്സ് വിടുന്നത്.

മുൻ അയാക്സ് ക്യാപ്റ്റൻ കൂടിയായ ക്ലാസൻ മുമ്പ് ബുണ്ടസ് ലീഗയിൽ വെർഡെർ ബ്രെമനു വേണ്ടിയും പ്രീമിയർ ലീഗിൽ എവർട്ട്ക്ക്ണായും കളിച്ചിരുന്നു. അയാക്സിനായി രണ്ട് ഘട്ടങ്ങളിലായി 200ൽ അധികം മത്സരങ്ങൾ കളിച്ചു. അയാക്സ് അക്കാദമിയിലൂടെ തന്നെയാണ് ക്ലാസൻ വളർന്നു വന്നത്. അഞ്ചു തവണ അയാക്സിനൊപ്പം ഡച്ച് ലീഗും സ്വന്തമാക്കിയിരുന്നു. നെതർലന്റ്സിനായി 41 മത്സരങ്ങളും ക്ലാസൻ കളിച്ചു.














