ക്ലാസൻ എവർട്ടൺ വിട്ടു, ഇനി ജർമ്മനിയിൽ

Newsroom

ഡച്ച് ഇന്റർനാഷണൽ താരം ഡേവി ക്ലാസൺ എവർട്ടൺ വിട്ടു. ഇനു ബുണ്ടസ് ലീഗയിൽ വെർഡെർ ബ്രെമനായാകും ക്ലാസൺ കളിക്കുക. 14 മില്യണാണ് ക്ലാസൻ ജർമ്മൻ ക്ലബിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ എവർട്ടണിൽ എത്തിയ ക്ലാസന് അവുടെ കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ആകെ 16 മത്സരങ്ങളാണ് ക്ലാസൻ എവർട്ടണായി കളിച്ചത്. അതിൽ നിന്ന് നാലു ഗോളുകളും നേടിയിട്ടുണ്ട്.

മുമ്പ് ഡച്ച് ക്ലബായ അയാൽസിന്റെ താരമായിരുന്നു. അയാക്സിനായി 150ന് അടുത്ത് മത്സരങ്ങൾ കളിച്ച ക്ലാസൻ 44 ഗോളുകളും നേടിയിട്ടുണ്ട്. മൂന്ന് തവണ അയാക്സിനൊപ്പം ഡച്ച് ലീഗും സ്വന്തമാക്കിയിരുന്നു‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial