ജോഷുവ കിംഗ് ഇനി വാറ്റ്ഫോർഡിനൊപ്പം

King Featured Image

എവർട്ടന്റെ സ്ട്രൈക്കറായിരുന്ന ജോഷ് കിംഗിനെ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ വാറ്റ്ഫോർഡ് സ്വന്തമാക്കി. രണ്ടു വർഷത്തെ കരാറിൽ ആണ് താരം വാറ്റ്ഫോർഡിൽ എത്തുന്നത്‌. എവർട്ടണിൽ കാര്യമായി തിളങ്ങാൻ 29കാരനായ കിംഗിനായിരുന്നില്ല. താരം ഈ ആഴ്ച വാഫോർഡിനൊപ്പം പ്രീസീസണായി ചേരും.

എവർട്ടനിൽ എത്തും മുമ്പ് ബൗണ്മതിനൊപ്പം ആറ് ഗംഭീര സീസണുകൾ കിങിനുണ്ട്. 2015 മുതൽ 2022വരെ ബൗണ്മുതിന് വേണ്ടി 183 മത്സരങ്ങൾ കളിച്ച കിംഗ് 54 ഗോളുകൾ നേടിയിട്ടുണ്ട്. 2016-17 സീസണിൽ പ്രീമിയർ ലീഗിൽ 16 ഗോളുകൾ നേടാൻ കിങിനായിരുന്നു. അതിനു ശേഷം താരത്തിന് പഴയ ഫോമിലെത്താൻ ആയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നി വന്ന താരമാണ് കിങ്.

Previous articleധോണി അടുത്ത വര്‍ഷം ഐപിഎൽ കളിക്കുന്നില്ലെങ്കിൽ താനും കളിക്കില്ലെന്ന് സുരേഷ് റെയ്‍ന
Next articleപാക്കിസ്ഥാന്‍ വനിതകള്‍ക്ക് ബാറ്റിംഗ് തകര്‍ച്ച, 120 റൺസിന് ഓള്‍ഔട്ട്