കിം മിൻ ജേയെ സ്വന്തമാക്കാനുള്ള പോരിൽ ബയേൺ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിറകിലാക്കുന്നു

Newsroom

Picsart 23 05 17 21 55 06 877
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ട്രാൻസ്ഫർ വിൻഡോയിൽ പ്രധാന ടാർഗറ്റ് ആയി കണ്ടിരുന്ന നാപോളി സെന്റർ ബാക്കായ കിം മിൻ ജേ ബയേണിലേക്ക് അടുക്കുന്നതായി റിപ്പോർട്ടുകൾ. ഇപ്പോൾ ബയേണാണ് താരത്തെ സ്വന്തമാക്കാൻ ഫേവറിറ്റ്സ് എന്നാണ് വാർത്തകൾ വരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂകാസിൽ യുണൈറ്റഡും താരത്തിനായി ഇപ്പോഴും രംഗത്ത് ഉണ്ട്.

കിം മിൻ 23 05 15 20 48 22 934

സെന്റർ ബാക്ക് യുണൈറ്റഡുമായി കരാർ ധാരണയിൽ എത്തുന്നതിന് അടുത്താണെന്ന് നേരത്തെ ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സീസണിൽ നാപോളിയുടെ സീരി എ കിരീട പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ് കിം മിൻ ജേ. 26കാരനായ ദക്ഷിണ കൊറിയൻ താരം ഈ സീസൺ തുടക്കത്തിൽ മാത്രമായിരുന്നു നാപോളിയിൽ എത്തിയത്‌.

അതിനു മുമ്പ് ഫെനർബചെയിൽ ആയിരുന്നു താരം കളിച്ചിരുന്നത്. നാപോളി കിം മിൻ ജെയെ വിൽക്കാൻ ആഗ്രഹിക്കുന്നില്ല എങ്കിലും താരത്തിന് ഒരു റിലീസ് ക്ലോസ് ഉള്ളത് നാപോളിയുടെ മോഹങ്ങൾക്ക് തിരിച്ചടിയാണ്. 60 മില്യൺ യൂറോ മാത്രമാണ് കിം മിന്റെ റിലീസ് ക്ലോസ്. ജൂലൈ 1ന് കിം മിൻ ജേയുടെ റിലീസ് ക്ലോസ് ആക്റ്റീവ് ആകും.