കി-യാൻ ഹൊവർ ഇനി പിഎസ്‌വിയിൽ പന്തു തട്ടും

Nihal Basheer

Img 20220622 012304

വോൾവ്സിന്റെ ഡച്ച്‌ യുവതാരം കി-യാൻ ഹൊയ്‌വർ ഇനി പി എസ് വി ഐന്തോവനിൽ പന്തു തട്ടും. ഒരു വർഷത്തെ ലോണിൽ ആണ് പ്രതിരോധ താരം ഡച്ച് ലീഗിലേക്ക് എത്തുന്നത്. ഇരുപത്കാരന്റെ മെഡിക്കൽ പരിശോധനകൾ ഈ വാരം നടക്കും.

2020ലാണ് താരം ലിവർപൂളിൽ നിന്നും വോൾവ്സിൽ എത്തുന്നത്. അവസാന സീസണിൽ പത്ത് മത്സരങ്ങളിൽ മാത്രമാണ് വോൾവ്സിന് വേണ്ടി ഇറങ്ങാൻ സാധിച്ചത്. അന്താരാഷ്ട്ര തലത്തിൽ നെതർലാൻഡ്‌സിന്റെ വിവിധ യൂത്ത് ടീമുകൾക്ക് വേണ്ടി കളത്തിൽ ഇറങ്ങിയിട്ടുണ്ട്.

വോൾവ്സിൽ ആദ്യ ഇലവനിൽ ഇടം കണ്ടെത്താൻ ബുദ്ധിമുട്ടിയ ഹൊയ്‌വർ, നിസ്റ്റൽറൂയി പരിശീലിപ്പിക്കുന്ന പി എസ് വിയിൽ എത്തുമ്പോൾ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.