റയൽ മാഡ്രിഡ് വല കാക്കാൻ കെപ എത്തും

Wasim Akram

റയൽ മാഡ്രിഡ് വല കാക്കാൻ ഇനി കെപ എത്തും ഗുരുതര പരിക്കേറ്റു പുറത്ത് പോയ തങ്ങളുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ കോർതോക്ക് പകരക്കാരനായി ആണ് 28 കാരനായ സ്പാനിഷ് ഗോൾ കീപ്പറെ അവർ ടീമിൽ എത്തിക്കുന്നത്. ചെൽസിയിൽ നിന്നു ഈ വർഷത്തേക്ക് ലോണിൽ ആണ് കെപ റയലിൽ ചേരുക.

റയൽ മാഡ്രിഡ്

താരത്തിനെ കൈമാറുന്ന കാര്യത്തിലും റയലും ചെൽസിയും തമ്മിൽ ധാരണയിൽ എത്തി. ഈ വർഷത്തെ ലോണിന് ശേഷം താരത്തെ സ്വന്തമാക്കാനുള്ള വ്യവസ്ഥ കരാറിൽ ഇല്ല അതിനാൽ തന്നെ സീസൺ കഴിഞ്ഞാൽ താരം ചെൽസിയിൽ തിരിച്ചെത്തും. റയലിൽ ചേരാൻ വേഗം താരം സമ്മതം മൂളുക ആയിരുന്നു, നേരത്തെ ബയേണും താരത്തിന് ആയി രംഗത്ത് ഉണ്ടായിരുന്നു.