ഔദ്യോഗിക പ്രഖ്യാപനം എത്തി, കെപ ഇനി ലോകത്തിലെ വിലയേറിയ ഗോളി

na

Download the Fanport app now!
Appstore Badge
Google Play Badge 1

അത്ലറ്റികോ ബിൾബാവോയിൽ നിന്ന് കെപയെ സ്വന്തമാക്കിയ വിവരം ചെൽസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകത്തിൽ ഒരു ഗോൾ കീപ്പർക്ക് നൽകുന്ന ഏറ്റവും വലിയ ട്രാൻസ്ഫർ തുകയായ 71.6 മില്യൺ പൗണ്ട് നൽകിയാണ് ലണ്ടൻ ക്ലബ്ബ് താരത്തെ തിബോ കോർട്ടോയുടെ പകരക്കാരനായി ടീമിൽ എത്തിക്കുന്നത്.

7 വർഷത്തെ കരാറാണ് താരം ചെൽസിയുമായി ഒപ്പിട്ടിരിക്കുന്നത്. സ്പാനിഷ് ദേശീയ ടീം അംഗമാണ് 23 വയസുകാരനായ കെപ അരിസബലാഗ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial