ചെൽസി താരം കെപ്പയെ ടീമിൽ എത്തിക്കാൻ നാപോളി. ടീം വിട്ട ഡേവിഡ് ഓസ്പിനയുടെ സ്ഥാനത്തെക്കാണ് സ്പാനിഷ് കീപ്പറെ നാപോളി നോട്ടമിട്ടിരിക്കുന്നത്. ഇരു ടീമുകളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഡി മർസിയോ റിപ്പോർട്ട് ചെയ്യുന്നു. കൈമാറ്റത്തിന് വേണ്ടി താരം സാലറിയിൽ കുറവ് വരുത്താനും തയ്യാറാകും. കെപ്പയുടെ സാലറിയുടെ ഭൂരിഭാഗവും ചെൽസി തന്നെ ആവും നൽകുക. കെപ്പയുടെ സലറിയുടെ നാലിൽ മൂന്ന് ഭാഗവും നൽകാൻ ഇംഗ്ലീഷ് ക്ലബ്ബ് തയ്യാറാകും. താരത്തെ വിട്ടു കൊടുക്കുന്നതിന്റെ ഭാഗമായി ബോണസും ചെൽസി ആവശ്യപ്പെടും.
നാപോളിയുടെ ഒന്നാം കീപ്പർ ആയിരുന്നു ഡേവിഡ് ഓസ്പിന സൗദിയിലേക്ക് ചെക്കേറിയതോടെയാണ് ടീം പുതിയ കീപ്പറേ തേടി ഇറങ്ങിയത്. ബാഴ്സലോണ കീപ്പർ നെറ്റോ, പിഎസ്ജിയിൽ നിന്നും കെയ്ലർ നവാസ് എന്നിവരും ടീമിന്റെ പരിഗണനയിൽ ഉണ്ടായിരുന്നു. ഉയർന്ന സലറിയാണ് നവാസിനെ എത്തിക്കുന്നതിൽ തിരിച്ചടി ആയത്. ചെൽസിയിൽ മെന്റിക്ക് കീഴിൽ രണ്ടാം കീപ്പർ ആയ കെപ്പക്ക് നാപോളി മികച്ച അവസരമാകും. ഇരു ടീമുകളും ചർച്ചകൾ പൂർത്തിയാക്കുന്ന മുറക്ക് കൈമാറ്റം സാധ്യമാകും. നിലവിൽ കീപ്പർ സ്ഥാനത്തേക്ക് കെപ്പ തന്നെയാണ് നാപോളിയുടെ ആദ്യ ലക്ഷ്യം.