കരീം അദെയെമിക്ക് വേണ്ടി വല വിരിച്ച് ബാഴ്സലോണ

20211117 131004

ജർമ്മൻ സെൻസേഷൻ കരീം അദെയെമിക്ക് വേണ്ടി യൂറോപ്പിലെ വമ്പൻ ക്ലബുകൾ എല്ലാം രംഗത്ത് ഉണ്ട് എങ്കിലും ബാഴ്സലോണ താരത്തിനായുള്ള ശ്രമം സജീവമാക്കിയിരിക്കുകയാണ്. 19കാരനായ താരത്തെ ജനുവരിയിൽ തന്നെ സ്വന്തമാക്കാൻ ആണ് ബാഴ്സലോണ ആഗ്രഹിക്കുന്നത്. ബാഴ്സലോണ ആരാധകൻ കൂടിയായ കരീം ബാഴ്സലോണയിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ട്. സാവിയും കരീമിനെ സ്വന്തമാക്കാൻ ബാഴ്സലോണ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

താരം അടുത്തിടെ ജർമ്മൻ ദേശീയ ടീമിനായും അരങ്ങേറ്റം നടത്തിയിരുന്നു. മൂന്ന് മത്സരങ്ങൾ ജർമ്മനിക്കായി കളിച്ച താരം ഇതിനകം ഒരു ഗോളും ജർമ്മനിക്കായി നേടിയിട്ടുണ്ട്. താരം സാൽസ്ബർഗിന് വേണ്ടി ഗോളടിച്ച് കൂട്ടുന്നുണ്ട്. ലൈഫെറങിന് വേണ്ടി നേരത്തെ താരം ലോണിലും കളിച്ചിരുന്നു. സാൽബർഗിനായി ഇരുപതോളം ഗോളുകൾ ഇതിനകം തന്നെ താരം അടിച്ചിട്ടുണ്ട്. ജർമ്മനിക്ക് ഒപ്പം താരം ഈ വർഷം അണ്ടർ 21 യൂറോ കിരീടവും നേടിയിട്ടുണ്ട്.

Previous articleജാമിസണും ഇന്ത്യക്ക് എതിരായ ടി20 പരമ്പരയിൽ കളിക്കില്ല
Next articleമോഡ്രിച് റയൽ മാഡ്രിഡിൽ തുടരാൻ വേണ്ടി വേതനം കുറയ്ക്കും