ജാമിസണും ഇന്ത്യക്ക് എതിരായ ടി20 പരമ്പരയിൽ കളിക്കില്ല

20211117 122606

കെയ്ൻ വില്യംസണും പിന്നാലെ കൈൽ ജാമിസണും ഇന്ത്യക്ക് എതിരായ ടി20 പരമ്പരയി കളിക്കില്ലെന്ന് ന്യൂസിലൻഡ് ഹെഡ് കോച്ച് ഗാരി സ്റ്റെഡ് അറിയിച്ചു. രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾക്ക് വേണ്ടി ജാമിസണ് വിശ്രമം നൽകാൻ ആണ് ന്യൂസിലൻഡിന്റെ തീരുമാനം. നേരത്തെ വില്യംസണും ഇതുപോലെ വിശ്രമം നൽകാൻ ന്യൂസിലൻഡ് തീരുമാനിച്ചിരുന്നു.

വില്യംസണ് പകരം ടിം സൗത്തിയെ ടി20 പരമ്പരയിൽ ക്യാപ്റ്റൻസി ചുമതലകൾ ഏൽപ്പിക്കുന്നതായും ക്ലബ് അറിയിച്ചു. ജാമിസൺ ടി20 ലോകകപ്പിൽ ന്യൂസിലൻഡിനൊപ്പം ഉണ്ടായിരുന്നു എങ്കിലും ഒരു കളിയും കളിച്ചിരുന്നില്ല. ഈ ടി20 പരമ്പര കഴിഞ്ഞു രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ന്യൂസിലൻഡ് ടീമൊൽ ജാമിസൺ എന്തായാലും ഉണ്ടാകും.

Previous articleഐസിസിയുടെ പുതിയ ടെക്നിക്കൽ കമ്മിറ്റി ചെയര്‍മാനായി സൗരവ് ഗാംഗുലി
Next articleകരീം അദെയെമിക്ക് വേണ്ടി വല വിരിച്ച് ബാഴ്സലോണ