ഐവറി കോസ്റ്റ് യുവതാരം കമാറ വാറ്റ്ഫോർഡിൽ

Newsroom

Img 20220105 013855

ഫ്രഞ്ച് ക്ലബ് നീസിന്റെ ഡിഫൻഡർ ഹസനെ കമാറയെ വാറ്റ്ഫോർഡ് സ്വന്തമാക്കി. 27കാരനായ ലെഫ്റ്റ് വിംഗ് ബാക്ക് 2025 ജൂൺ വരെയുള്ള ഒരു കരാറിൽ ഒപ്പുവച്ചു. ഐവറി കോസ്റ്റ് ഇന്റർനാഷണൽ ആഫ്രിക്കൻ നേഷൻസ് കപ്പിൽ പങ്കെടുക്കുന്നില്ല എന്നത് കൊണ്ട് എഫ് എ കപ്പിൽ ലെസ്റ്ററിനെതിരായ മത്സരത്തിൽ കമാറ വാറ്റ്ഫോർഡിന് ആയി അരങ്ങേറ്റം നടത്തും.

കമാര കഴിഞ്ഞ സീസണിൽ ആയിരുന്നു നീസിൽ ചേർന്നത്. ക്ലബ്ബിനായി 50-ലധികം മത്സരങ്ങൾ താരം കളിച്ചു. 2021 ജൂണിൽ ഐവറി കോസ്റ്റിനായി അദ്ദേഹം അരങ്ങേറ്റം കുറിക്കയും ചെയ്തിരുന്നു.