മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കഗാവ ഇനി തുർക്കിയിൽ

- Advertisement -

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കഗാവ തുർക്കിയിൽ എത്തി. തുർക്കി ക്ലബായ ബെസികാസ് ആണ് കഗാവയെ സൈൻ ചെയ്തിരിക്കുന്നത്. ബൊറൂസിയ ഡോർട്മുണ്ട് താരമായ കഗാവയെ ലോണിൽ ആണ് ബെസികാസ് ഇപ്പോൾ സൈൻ ചെയ്തത്. ഈ സീസണിൽ ഡോർട്മുണ്ടിൽ കാര്യമായ അവസരങ്ങൾ ഒന്നും കഗാവയ്ക്ക് ലഭിച്ചിരുന്നില്ല.

ഡോർട്മുണ്ടിൽ കളിക്കാൻ കഴിയാത്തതോടെ ജപ്പാന്റെ ദേശീയ ടീമിൽ നിന്നും കഗാവ പുറത്തായിരുന്നു. 29കാരനായ കഗാവ മുമ്പ സർ അലക്സ് ഫെർഗൂസണ് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചിരുന്ന താരമാണ്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കാര്യമായി തിളങ്ങാൻ ഈ ജപ്പാനീസ് താരത്തിനയിരുന്നില്ല. മാഞ്ചസ്റ്റർ കാലം മുതൽ അങ്ങോട്ട് കഗാവയുടെ കരിയർ ഗ്രാഫ് താഴോട്ട് ആയിരുന്നു.

Advertisement