യുവന്റസ് സ്ട്രൈക്കെർ മാർകോ പിയറ്റ്സ ലോണിൽ ബുണ്ടസ് ലീഗ് ക്ലബ്ബായ ഷാൽകെയിലേക്കെത്തി. ക്രൊയേഷ്യൻ താരമായ മാർകോ പിയറ്റ്സ 2016 ലാണ് യുവന്റസിലെത്തുന്നത്. ക്രൊയേഷ്യൻ ക്ലബായ എൻകെ ലോക്കോമോട്ടീവയിലൂടെ കളിയാരംഭിച്ച പിയറ്റ്സ പിന്നീട് ഡൈനാമോ സാഗ്രെബിലേക്ക് മാറി. തുടർച്ചയായ രണ്ടു ലീഗ് കിരീടങ്ങൾ നേടിയതിനു ശേഷമാണ് സീരി എയിലേക്ക് മാർകോ പിയറ്റ്സ ചുവട് മാറ്റുന്നത്.
IT'S OFFICIAL! @marko_pjaca20 has joined the Royal Blues on loan from @juventusfcen until the end of the season.
Welcome to Schalke, Marko 👋 #S04 pic.twitter.com/uFTJaM1cBL
— FC Schalke 04 (@s04_en) January 4, 2018
ക്രൊയേഷ്യക്ക് വേണ്ടി പതിമൂണിന് മത്സരങ്ങൾ കളിച്ചിട്ടുള്ള മാർകോ പിയറ്റ്സ യൂറോ കപ്പിൽ കളിച്ച ടീമിൽ അംഗമായിരുന്നു. ചാമ്പ്യൻസ് ലീഗിലാണ് യുവന്റസിന് വേണ്ടിയുള്ള മാർകോ പിയറ്റ്സയുടെ ആദ്യ ഗോൾ പിറന്നത്. പോർട്ടോയ്‌ക്കെതിയുള്ള ക്വാർട്ടർ ഫൈനലിലായിരുന്നു അത്. പിന്നീട് പരിക്കിന്റെ പിടിയിലായ മാർകോ പിയറ്റ്സ റോയൽ ബ്ലൂസിനു ഒരു മുതൽ കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്. 22 കാരനായ മാർകോ പിയറ്റ്സ ഷാൽകെ കോച്ച് ഡൊമിനിക്ക് ട്രേഡ്‌സ്‌കോയുടെ നിർബന്ധപ്രകാരമാണ് ജർമ്മനിയിലേക്കെത്തുന്നത്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial