ക്രിസ്റ്റ്യൻ റൊമേരോ ക്ലബ് വിട്ടതിനു പകരമായി പുതിയ സെന്റർ ബാക്കിനെ ഇറ്റാലിയൻ ക്ലബായ അറ്റലാന്റ സൈൻ ചെയ്തു. യുവന്റസിന്റെ സെന്റർ ബാക്കായ മെറിഹ് ഡെമിറാൽ ആകും അറ്റലാന്റയിൽ എത്തുക. തുടക്കത്തിൽ ഒരു വർഷത്തെ ലോണും പിന്നീട് 30 മില്യൺ നൽകി അറ്റലാന്റയ്ക്ക് താരത്തെ സ്വന്തമാക്കുകയും ചെയ്യാം.
തുർക്കിയുടെ സെന്റർ ബാക്കായ ഡെമിറാലിന് യുവന്റസിൽ അധികം അവസരം ലഭിച്ചിരുന്നില്ല. 23കാരനായ താരം വലിയ ഭാവിയുള്ള താരമായാണ് വിലയിരുത്തപ്പെടുന്നത്. ഡെമിറാൽ സസുവോളയിൽ നിന്നായിരുന്നു രണ്ടു വർഷം മുമ്പ് യുവന്റസിൽ എത്തിയത്. അറ്റലാന്റയിലൂടെ തന്റെ കരിയർ നേരെയാക്കാൻ ആകും ഡെമിറാലിന്റെ ഉദ്ദേശം.