മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീനൻ യുവതാരം ഹൂലിയൻ ആൽവരസ് ഇനി അത്ലറ്റിക്കോ മാഡ്രിഡിൽ. താരത്തെ സ്വന്തമാക്കാനായി അത്ലറ്റിക്കോ മാഡ്രിഡ് സിറ്റിയുമായി കരാറിൽ എത്തി. 95 മില്യണോളം ആണ് അത്ലറ്റിക്കോ മാഡ്രിഡ് താരത്തിനായി നൽകുന്നത്. 70 മില്യൺ ട്രാൻസ്ഫർ ഫീയും ഒപ്പം 25 മില്യണോളം ആഡ് ഓണും ആയിരിക്കും അത്ലറ്റിക്കോ മാഡ്രിഡ് നൽകുക. സിറ്റി 14 മില്യണ് ആയിരുന്നു ആൽവരസിനെ വാങ്ങിയത്. സിറ്റിക്ക് ഇത് അവരുടെ റെക്കോർഡ് താര കച്ചവടം ആണ്.
പി എസ് ജിയും അത്ലറ്റിക്കോ മാഡ്രിഡും ആയിരുന്നു ആൽവരസിനായി രംഗത്ത് ഉണ്ടായിരുന്നത്. പി എസ് ജിയെക്കാൾ വലിയ ട്രാൻസ്ഫർ ഫീ ആണ് മാഡ്രിഡ് ടീം വാഗ്ദാനം ചെയ്യുന്നത് എന്നത് കൊണ്ട് സിറ്റി താരത്തെ അവർക്ക് നൽകാൻ തീരുമാനിക്കുക ആയിരുന്നു.
ആൽവരസും അത്ലറ്റിക്കോ മാഡ്രിഡും തമ്മിൽ വേതനത്തിൽ തീരുമാനം ആയതോടെ ഇനി സാങ്കേതിക നടപടികൾ മാത്രമാണ് ബാക്കി. അവസരങ്ങൾ കുറവായതിനാൽ ആണ് ആൽവരസ് സിറ്റി വിടാൻ താരം തീരുമാനിച്ചത്.
ഹാളണ്ടിന് പിറകിൽ ആണ് ആൽവരസിന്റെ സ്ഥാനം എന്നതിനാൽ താരം മാഞ്ചസ്റ്റർ സിറ്റിയിൽ അത്ര സന്തോഷവാനല്ല. തന്റെ കഴിവിനൊത്ത് താൻ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നുണ്ട് എന്ന് ആൽവരസ് തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കഴിഞ്ഞ സീസണിൽ 30 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരം 9 ഗോളുകൾ നേടിയിരുന്നു. ഈ കഴിഞ്ഞ സീസണിൽ അത് 36 മത്സരങ്ങളിൽ നിന്ന് 11 ഗോളും 9 അസിസ്റ്റും നേടി.