മുംബൈ സിറ്റിയുടെ ഡിഫൻഡറെ സ്വന്തമാക്കി ജംഷദ്പൂർ

- Advertisement -

മുംബൈ സിറ്റി ഡിഫൻഡറായ ജൊയ്നർ ലൊറൻസോ ഇനി ജംഷദ്പൂരിൽ കളിക്കും. വൻ തുക നൽകിയാണ് ജൊർനറിന്റെ സേവനം ജംഷദ്പൂർ ഉറപ്പാക്കിയത്. ഏകദേശം 70 ലക്ഷത്തിനു മേൽ ആണ് ജൊയ്നറിനായി ജംഷദ്പൂർ ചിലവഴിച്ചിരിക്കുന്നത്. ഈ കഴിഞ്ഞ സീസണ മുംബൈ സിറ്റിക്കായി നടത്തിയ തകർപ്പൻ പ്രകടനങ്ങളാണ് ജൊയ്നറിനെ ജംഷദ്പൂരിൽ എത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ 10 തവണ മുംബൈ ഡിഫൻസിൽ ജോയ്നർ ഇറങ്ങിയിരുന്നു. മുമ്പ് ബെംഗളൂരു എഫ് സി ടീമിനായി കളിച്ചത് താരമാണ്. കഴിഞ്ഞ സീസണിലായിരുന്നു 28 കാരനായ ജോയ്നർ മുംബൈ സിറ്റിയിൽ എത്തിയത്. മുമ്പ് ഗോവൻ ക്ലബുകളായ ഡെമ്പോ, സ്പോർടിംഗ് ഗോവ തുടങ്ങിയ ടീമുകൾക്കായും കളിച്ചിട്ടുണ്ട്.

Advertisement